ENQUIRY geetanjaliglobalgurukulam

Tuesday, 1 August 2023

വാസുദേവപ്പാട്ടു vAsudEva pATTu Recently_Rediscovered_Manuscript_of_Vasudevappattu_a_Devotional_Work_Ascribed_to_Puntanam

 









വാസുദേവപ്പാട്ടു



കൃഷ്ണ രാമ നാരായണ വാസുദേവാ സ്വാമി പദ്മനാഭ ദാമോദര വാസുദേവാ ൧
നിഷ്കള നിരഞ്ജന ശ്രീവാസുദേവ സ്വാമി പുഷ്കരവിലോചന ശ്രീവാസുദേവ ൨
ദുഷ്കൃതവിനാശന ശ്രീവാസുദേവ സ്വാമി ധിക്കൃതസുരാരിജന വാസുദേവാ ൩
ഭക്തജനവത്സല ശ്രീവാസുദേവ സ്വാമി മത്തജനവിസ്മൃത ശ്രീവാസുദേവ ൪
മര്ത്ത്യജന്മമേടുത്തും യ്യാ പിറന്തേനേസ്വാമി മത്സ്യവേഷം ധരിത്തോനേവാസുദേവാ ൫
നാമരൂപങ്കളേ വാഴ്ത്തിമകിഴ്ന്തേനേ സ്വാമി കൂര്മ്മവേഷം ധരിത്തോനേവാസുദേവാ ൬ 
സാഗരത്തിന് നടുവിലെമറിന്തേനേ സ്വാമി സൂകരമായുദിത്തോനേ വാസുദേവാ ൭ 
ദേഹമോഹമതിനാലേയുഴന്തേനേ സ്വാമി സിംഹരൂപം ധരിത്തോനേവാസുദേവാ ൮ 

കാമനായിട്ടാത്മതത്വംമറന്തേനേ സ്വാമി (കാമനയാലാത്മതത്വം)

വാമനനായ്പിറന്തോനേവാസുദേവാ ൯

മാര്ഗ്ഗഭേദം തിരിയാതേനടന്തേനേ സ്വാമി (തേരിയാതേ)

ഭാര്ഗ്ഗവനായ്പിറന്തോനേ വാസുദേവാ ൧൦

ലാഘവങ്കളതുമതിലറിന്തേനേ സ്വാമി (തിലതിലറി)

രാഘവനായ്പിറന്തോനേ വാസുദെവാ ൧൧

കാമരസവലയിലേയുഴുന്തേനേസ്വാമി (ചുഴന്തേനേ)രാമനായ്പ്പിറന്തോനേ വാസുദേവാ ൧൨

കൃഷ്ണായേന്നു വങ്കുഴിയിലുഴന്തേനേ സ്വാമി കൃഷ്ണനായിപ്പിറന്തോനേ വാസുദേവാ ൧൩

പത്തുദിക്കുമാശയാലേ പറന്തേനേ സ്വാമി ബുദ്ധവേഷം ധരിത്തോനേ വാസുദേവാ ൧൪

ദുഷ്കൃതികല് നടുവിലേ കലര്ന്തേനേ സ്വാമി  കല്കിവേഷം ധരിത്തോനേ വാസുദേവാ ൧൫

ചാത്തിരങ്കല് പലവും ഞാനറിയേനേ സ്വാമി ചേര്ത്തുംകോല്കപാദത്തോടു വാസുദേവാ ൧൬ 

ദൈവവും ഞാനതുമിതുമറിയേനേ സ്വാമി സര്വവും നീ ജഗന്നാഥാ വാസുദേവാ ൧൭

പുണ്യപാപഗതികളേഅറിയേനേ സ്വാമി നിന്നുടയ കൃപയേന്യേ വാസുദേവാ ൧൮

ശുദ്ധ്യശുദ്ധിവിധികളുമറിയേനേ സ്വാമി ചിത്തശുദ്ധി നല്കാവേണംവാസുദേവാ ൧൯

ബന്ധമേത് മോക്ഷമേതേന്നറിയേനേ സ്വാമി സന്തതം നീ കൃപ ചേയ്ക വാസുദേവാ ൨൦

സാത്വികങ്കല് രാജസങ്കളറി[യേ/ന്തേ]നേ സ്വാമി തത്വബുദ്ധി കൃപ ചേയ്ക വാസുദെവാ ൨൧

കാരണങ്കല് കാരിയങ്കളറിയേനേ സ്വാമി കാരണനേ നീയോഴിങ്കവാസുദെവാ ൨൨ 

ബ്രഹ്മമേന്നും മായയേന്നുമറിയേനേ സ്വാമി കന്മഷങ്കല് വേര്പടുക്ക വസുദേവാ ൨൩

ദിക്കുകളും ദെശങ്കളുമറിയേനേ സ്വാമി ദുഷ്ടങ്കളറുക്ക നീ വാസുദേവാ ൨൪


കാലപാശം കര്മ്മപാശമറിയേനേ സ്വാമി കാളമേഘലോഭനീയ വാസുദേവാ ൨൫

തത്വമേതു ചിത്തമേതേന്നറിയേനേ സ്വാമി തത്വബോധം കൃപ ചേയ്ക വാസുദേവാ ൨൬

സ്വര്ണമേതു കുണ്ഡലമേതേന്നറിയേനേ സ്വാമി സ്വര്ണമോഹം വേര്പേടുക്ക വാസുദേവാ ൨൭

രജ്ജുവേതു പന്നഗമേതേന്നറിയേനേ സ്വാമി അര്ജ്ജുനനോടരുള് ചേയ്ത വാസുദേവാ ൨൮

ദെഹമോഹമോഴിച്ചു നിന് കൃപയാലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൨൯

ആട്ടമില്ലനക്കമില്ലയാതു പോലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൦

ബിന്ദുവില്ല നാദമില്ലയതു പോ[കേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൧

കാറ്റലയാ വിളക്കിലേ നാളം പോലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൨

ഭക്തിയോഗം മുക്തിയോഗമതിനാലേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൩

ജ്ഞാനമേന്നും ജ്ഞേയമേന്നുമറി[യേ/ ന്തേ)നേ സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൪

ചൂഴമില്ലആഴമില്ലയതു പോലേ സ്വാമി (ചുട്ടമില്ലാട്ടമില്ലതു പോതേ)സോഹമേന്നോരനുഭവം വാസുദേവാ ൩൫

ചാട്ടമില്ല വാട്ടമില്ലയതും പോ[തേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൬

ദേശമില്ല വാശിയില്ലയതു പോ[കേ/ലേ] സ്വാമി (നേശ)സോഹമേന്നോരനുഭവം വാസുദേവാ ൩൭

ഞാനുമില്ല നീയുമില്ലയതു പോ[കേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൩൮

സത്ത്വചിത്താനന്ദമായതു പോ[കേ/ലേ] സ്വാമി (സരള)സോഹമേന്നോരനുഭവം വാസുദേവാ ൩൯

ചിത്തമില്ല ചിത്തിയില്ലയതു പോ[തേ/ലേ] സ്വാമീ സോഹമേന്നോരനുഭവം വാസുദേവാ ൪൦

ശക്തിയില്ല രക്ഷിയില്ലയതു പോ[തേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൪൧

ശക്തമില്ല ശക്തിയില്ലയതു പോ[തേ/ലേ] സ്വാമി (ശത്തമില്ല)സോഹമേന്നോരനുഭവം വാസുദേവാ ൪൨

താഴ്ചയില്ല വീഴ്ചയില്ലയതും പോ[തേ/ലേ] സ്വാമി സോഹമേന്നോരനുഭവം വാസുദേവാ ൪൩

സര്വവും നിന് കൃപയാലേ വരവേണം സ്വാമി വാമപുരം വിളങ്ങീടും വാസുദേവാ ൪൪


Sharmas edition has nine additional verses:Sharma, V. S. (2010). Pūntāna Sarvasvam with a commentary of T. Achyutha Menon. Guruvayur: Guruvayur Devaswom.

സത്തുകള്ക്കു തിരുവുള്ളം   തേളിയേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ  ൪൫

 ദുഷ്ടതക്കു ദുഷ്ടബുദ്ധി കളയേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ 

തുഷ്ടിയോടേ വേതിയരും തേളിയേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ  ൪൭

ഇഷ്ടി കോണ്ടു ദേവലോകം തേളിയേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ ൪൮ 

വൃഷ്ടി കോണ്ടു ഭൂമിലോകം തേളിയേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ ൪൯

നാണുതോറും തിരുമേനി തേളിയേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ ൫൦

നാണുതോറും കീര്ത്തനങ്ങള് നടക്കേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ ൫൧

പാപികള്ക്കു പാപങ്കള് ഓടുങ്ങേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ ൫൨

നാമം തോറും പ്രതിപത്തിയുറയ്ക്കേണം സ്വാമി വാമപുരം വിളങ്കിടും വാസുദേവാ ൫൩

https://link.springer.com/article/10.1007/s10781-021-09462-5

https://link.springer.com/article/10.1007/s10781-021-09462-5


https://www.researchgate.net/publication/349705846_The_Song_of_Vasudeva_Some_Remarks_on_a_Recently_Rediscovered_Manuscript_of_Vasudevappattu_a_Devotional_Work_Ascribed_to_Puntanam

Cite this article

Sharman, G.S.K., Karasinski-Sroka, M. The Song of Vāsudeva: Some Remarks on a Recently Rediscovered Manuscript of Vāsudēvappāṭṭu, a Devotional Work Ascribed to Pūntānam. J Indian Philos 49, 105–128 (2021). https://doi.org/10.1007/s10781-021-09462-5

Appendix 1

Appendix 1

Vāsudēvappāṭṭu

(The text and English translation)

(hariḥ)

kṛṣṇa rāma nārāyaṇa vāsudevā svāmi

padmanābha dāmōdara vāsudevā 1

O Kṛṣṇa O Rāma O Nārāyaṇa O Vāsudēva

O Lord Padmanābha O Dāmōdara O Vāsudēva!

niṣkaḷa nirañjana śrīvāsudēva svāmi

puṣkaravilocana śrīvāsudēva 2

O the spotless, pure, Lord Vāsudēva,

O lotus-eyed Vāsudēva.

duṣkṛtavināśana śrīvāsudēva svāmi

dhikkṛtasurārijana vāsudēvā 3

O destroyer of evil deeds, O Lord,

O you who defies the enemies of gods, O Vāsudēva

bhaktajanavatsala śrīvāsudeva svāmi

mattajanavismṛta śrīvāsudēva 4

O Lord, who cares lovingly for his devotees,

O you who forgets about the wanton lot, O Vāsudēva

marttyajanmameṭuttuṃ yyā piantēnē svāmi (ttayo taḷarntene)

matsyavēṣaṃ dharittōnē vāsudevā (rūpaṃ tarittōne) 5

O Lord, I am burdened with a human life,

O you who took the form of a fish, O Vāsudēva.

nāmarūpaṅkaḷe vāḻtti makiḻntene svāmi (nāmarūpaṅkaḷai pārttu)

kūrmmaveṣaṃ dharittōnē vāsudēvā 6 (rūpaṃ tarittōne)

I rejoice praising your different names and different forms, O Lord,

O you who took the form of a tortoise, O Vāsudēva

sāgarattin naṭuvile maṟintēnē svāmi (lē)

sūkaramāyudittōnē vāsudēvā 7 (tittōne)

I am being tossed about in the middle of the sea of life, O Lord

O you who arose [from the ocean] as a mighty boar, O Vāsudēva

dēhamōhamatināleyuḻantēnē svāmi

siṃharūpaṃ dharittōnē vāsudevā 8 (tarittōne)

I am troubled due to the confusion that my body [is the soul],

O you who changed into a [man-]lion, O Vāsudēva,

kāmanāyiṭṭātmatatvaṃ maṟantēnē svāmi (kāmanayālātmatatvaṃ)

vāmananāypiṟantōṉē vāsudevā 9

I have forgotten the meaning of the soul, due to the [worldly] pleasures, O Lord,

O you who incarnated yourself as Vāmana, O Vāsudēva

mārggabhēdaṃ tiriyāte naṭantene svāmi (teriyāte)

bhārggavanāypiṟantōṉē vāsudēvā 10

I roamed [the world] ignorant of the correct path, O Lord

O you who incarnated yourself as Bhāragava, O Vāsudēva

lāghavaṅkaḷatumatilaintēnē svāmi (tilatilaṟi)

rāghavanāypiṟantōṉē vāsudevā 11

I know that all [mundane things] are trivial, O Lord

O you who incarnated yourself as of Rāghava, O Vāsudēva, .

kāmarasavalayileyuḻuntēnē svāmi (cuḻantēnē)

rāmanāyppiṟantōnē vāsudevā 12

I am trapped in the web of lust, O Lord

O you who incarnated yourself as Rāma, O Vāsudēva.

kṛṣṇāyennu vaṅkuḻiyiluḻantēnē svāmi

kṛṣṇanāyippiṟantōnē vāsudevā 13Footnote28

Calling ‘O Kṛṣṇa’, I suffered a lot in a mighty pit, O Lord

O you who incarnated yourself as Kṛṣṇa, O Vāsudēva.

pattu dikkumāśayāle paṟantēnē svāmi

buddhaveṣaṃ dharittōnē vāsudevā 14 (tarittōne)

Out of desire I flew into all ten directions, O Lord

O you who incarnated yourself as Buddha, O Vāsudēva.

duṣkṛtikal naṭuvile kalarntēnē svāmi

kalkiveṣaṃ dharittōnē vāsudevā 15 (tarittōne)

I am surrounded by evil-doers, O Lord

O you who incarnated yourself as Kalkin, O Vāsudēva.

cāttiraṅkal palavuṃ ñānaṟi[yē/ntē]nē svāmi (śātti) (nā)

certtuṃ kolka pādattōṭu vāsudevā 16 (śerttuṃ) (pata)

I am (not) proficient in many of the scriptures

Let me prostrate at your feet, O Vāsudēva,

daivavuṃ ñānatumitumaṟi[yē/ntē] nē svāmi (taivavuṃ) (nānatu)

sarvavuṃ nī jagannāthā vāsudevā 17

I (don’t) know that I am one with the god, O Lord

You are everything, O Vāsudēva, Lord of the Universe.

puṇyapāpagatikaḷe aṟi[yē/ntē]nē svāmi (ḷum)

ninnuṭaya kṛpayenyē vāsudevā 18

Only because of your kindness I (don’t) know virtues and sins, O Lord

O Vāsudēva.

śuddhyaśuddhividhikaḷumaṟi[yē/ntē]nē svāmi

cittaśuddhi nalkā vēṇaṃ vāsudevā 19 (nalkaṇaṃ nī)

I (don’t) know the precepts of purity and impurity, O Lord

Please purify my thoughts, O Vāsudēva

bandhamēt mōkṣamētennaṟi[yē/ntē]nē svāmi

santataṃ nī kṛpa ceyka vāsudēvā 20

Bondage and liberation, I (don’t) know which is which, O Lord

Always have mercy on me, O Vāsudēva

sātvikaṅkal rājasaṅkaḷaṟi[yē/ntē]nē svāmi

tatvabuddhi kṛpa ceyka vāsudevā 21Footnote29

I (don’t) know all the qualities which are sātvika and rājasa, O Lord

Graciously grant me the wisdom of truth, O Vāsudēva.

kāraṇaṅkal kāriyaṅkaḷaṟi[ntē/yē]nē svāmi

kāraṇane nīyoḻiṅka vāsudevā 22 (ñcu)

I could (not) understand the causes and effects, O Lord

Without you, the real cause, O Vāsudēva.

brahmamennuṃ māyayennumaṟi[ntē/yē]nē svāmi

kanmaṣaṅkal vērpaṭukka vasudēvā 23

I (don’t) know Brahman and Māya, O Lord

Please root out all sins (karmas) from me, O Vāsudēva.

dikkukaḷuṃ deśaṅkaḷumaṟi[yē/ntē]nē svāmi (diśa)

duṣṭaṅkaḷaṟukka nī vāsudēvā 24Footnote30

I (don’t) know the directions and places, O Lord

Please sever the evils, O Vāsudēva.

kālapāśaṃ karmmapāśamaṟi[yē/ntē]nē svāmi

kāḷameghalōbhanīya vāsudēvā 25

I (don’t) know the rope of time and the rope of deeds, O Lord

O Vāsudēva, who is as handsome as the rain clouds.

tatvamētu cittamētennaṟi[yē/ntē]nē svāmi

tatvabōdhaṃ kṛpa ceyka vāsudēvā 26

I (don’t) know what the truth is, I (don’t) know what my mind is, O Lord

Graciously grant me the wisdom of truth, O Vāsudēva.

svarṇamētu kuṇḍalamētennaṟi[yē/ntē]nē svāmi

svarṇamōhaṃ verpeṭukka vāsudēvā 27

I (don’t) know how to discern a rope is gold and which is an earring, the form of gold, O Lord

Please take away my infatuation with gold, O Vāsudēva.

rajjuvētu pannagamētennaṟi[ntē/yē]nē svāmi

arjjunanōṭaruḷ ceyta vāsudēvā 28

I (don’t) know how to discern a rope from a serpent,

O Lord Vāsudēva, who imparted wisdom to Arjuna.

dehamōhamoḻiccu nin kṛpayālē svāmi

sōhamennoranubhavaṃ vāsudēvā 29 (haṃ)

By your grace, I do not have the confusion that the body [is the soul], O Lord

An experience of ‘I am That’, O Vāsudēva.

āṭṭamillanakkamillayātuFootnote31 pō[kē/lē] svāmi (anakkavumillitu)

sōhamennoranubhavaṃ vāsudēvā 30

It is as if without motion, without trembling, O Lord

The experience of ‘I am That’, O Vāsudēva.

binduvilla nādamillayatu pō[ke/le] svāmi

sōhamennoranubhavaṃ vāsudēvā 31Footnote32

It is as if without point, without sound,

The experience of ‘I am That’, O Lord Vāsudēva.

kāṯṯalayā viḷakkile nāḷaṃFootnote33 pōle svāmi

sōhamennoranubhavaṃ vāsudēvā 32

It is like a flame that the wind cannot move, O Lord

The experience of ‘I am That’, O Vāsudēva.

bhaktiyōgaṃ muktiyōgamatināle svāmi

sōhamennoranubhavaṃ vāsudēvā 33

With Yoga of Devotion (Bhaktiyōga) and Yoga of Liberation (Muktiyōga),

[I have] The experience of ‘I am That’, O Lord Vāsudēva.

jñānamennuṃ jñēyamennumaṟi[yē/ ntē)nē svāmi

sōhamennoranubhavaṃ vāsudēvā 34

I know [the process of] knowing and the knowable objects,

[Now that I have] The experience of ‘I am That’, O Lord Vāsudēva.

cūḻamillaFootnote34āḻamillayatu pōle svāmi (cuṭṭamillāṭṭamillatu pōtē)

sōhamennoranubhavaṃ vāsudevā 35

It is as if without warmth, without depth,

The experience of ‘I am That’, O Lord Vāsudēva.

cāṭṭamilla vāṭṭamillayatuṃ pō[tē/lē] svāmi

sōhamennoranubhavaṃ vāsudēvā 36

It is as if unwavering, unfading, O Lord

The experience of ‘I am That’, O Vāsudēva.

deśamilla vāśiyillayatu pō[kē/lē] svāmi (neśa)

sōhamennoranubhavaṃ vāsudēvā 37

It is as if there was no place, no dwelling, O Lord

The experience of ‘I am That’, O Vāsudēva

ñānumilla nīyumillayatu pō[kē/lē] svāmi

sōhamennoranubhavaṃ vāsudēvā 38Footnote35

It is as if there was no ‘I’ and no ‘You’, O Lord

The experience of ‘I am That’, O Vāsudēva.

sattvacittānandamāyatu pō[kē/lē] svāmi (saraḷa)

sōhamennoranubhavaṃ vāsudēvā 39

It is as if there was pure Being, pure Knowledge and pure Bliss, O Lord

The experience of ‘I am That’, O Vāsudēva.

cittamilla cittiyillayatu pō[tē/lē] svāmī

sōhamennoranubhavaṃ vāsudēvā 40

It is as if there was no mind, no intellect,Footnote36 O Lord

The experience of ‘I am That’, O Vāsudēva.

śaktiyilla rakṣiyillayatu pō[tē/lē] svāmi

sōhamennoranubhavaṃ vāsudēvā 41

It is as if there was no force, no protector, O Lord

The experience of ‘I am That’, O Vāsudēva.

śaktamilla śaktiyillayatu pō[tē/lē] svāmi (śattamilla)

sōhamennoranubhavaṃ vāsudēvā 42

It is as if there was nothing powerful,Footnote37 no force, O Lord

The experience of ‘I am That’, O Vāsudēva.

tāḻcayilla vīḻcayillayatuṃ pō[tē/lē] svāmi

sōhamennoranubhavaṃ vāsudēvā 43

It is as if there was no decline, no fall, O Lord

The experience of ‘I am That’, O Vāsudēva.

sarvavuṃ nin kṛpayāle varavēṇaṃ svāmi

vāmapuraṃ viḷaṅṅīṭuṃ vāsudēvā 44

Let all good things come [to me] with your grace,

O Vāsudēva who shines at the Vāmapura temple.

Sharma’s edition has nine additional verses:

sattukaḷkku tiruvuḷḷaṃ teḷiyēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

Let the mind of all good people be cleared, O Lord

O Vāsudēva, who shines at the Vāmapura temple.

duṣṭatakku duṣṭabuddhi kaḷayēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

Let bad thoughts of bad people be cleared, O Lord

O Vāsudēva, who shines at the Vāmapura temple.

tuṣṭiyoṭe vētiyaruṃ teḷiyēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudeva

Let the followers of the Vedas rejoice, O Lord

O Vāsudēva, who shines at the Vāmapura temple.

iṣṭi koṇṭu dēvalōkaṃ teḷiyēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

With the rituals the abode of gods shall be cleared, O Lord

O Vāsudēva, who shines at the Vāmapura temple.

vṛṣṭi koṇṭu bhūmilōkaṃ teḷiyēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

With the rain the terrestrial world shall be cleared, O Lord

O Vāsudēva, who shines at the Vāmapura temple.

nāḷutoṟuṃ tirumēni teḷiyēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

Let your holy image come [to my mind] every day, O Lord

O Vāsudēva, who shines at the Vāmapura temple.

nāḷutoṟuṃ kīrttanaṅṅaḷ naṭakkēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

Let the hymns be performed every day, O Lord

O Vāsudēva, who shines at the Vāmapura temple.

pāpikaḷkku pāpaṅkaḷoṭuṅṅeṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

Let the sins of evil doers come to an end, O Lord

O Vāsudēva, who shines at the Vāmapura temple.

nāmaṃ toṟuṃ pratipattiyuṟaykkēṇaṃ svāmi

vāmapuraṃ viḷaṅkiṭuṃ vāsudēvā

Let my mind be focused on each and every name of God, O Lord

O Vāsudēva, who shines at the Vāmapura temple.

The final stanza of both Sharma’s edition and the Trippunithura manuscript:

kṛṣṇa rāma nārāyaṇa vāsudevā svāmi

padmanābha dāmodara vāsudevā 45

O Kṛṣṇa O Rāma O Nārāyaṇa O Vāsudēva

O Lord Padmanābha O Dāmōdara O Vāsudēva

Notes

* The text edited here mainly follows the reading of the manuscript obtained from the Trippunithura Manuscript Library.

* The forms that are underlined have variant readings with Sharma’s edition. The readings of Sharma’s edition are given in brackets in the corresponding lines.

* The scribe of this manuscript corrects  in all the lines from verses 16-28. This variant reading is indicated with a [‘/’] symbol.






No comments: